Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Head Arrested

തലയ്ക്ക് 10 ലക്ഷം വിലയുള്ള മാവോയിസ്റ്റ് നേതാവ് പിടിയിൽ

റാ​​​​ഞ്ചി: ജാ​​​​ര്‍​ഖ​​​​ണ്ഡി​​​​ല്‍ മാ​​​​വോ​​​​യി​​​​സ്റ്റ് ചീ​​​​ഫ് ക​​​​മാ​​​​ന്‍​ഡ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് പോ​​​​ലീ​​​​സ്. അ​​​​മൃ​​​​ത് ഹോ​​​​രോ (34) എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ഇ​​​​യാ​​​​ള്‍ മാ​​​​വോ​​​​യി​​​​സ്റ്റ് വി​​​​ഘ​​​​ടി​​​​ത ഗ്രൂ​​​​പ്പും നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​നയുമായ ‘പീ​​​​പ്പി​​​​ള്‍​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ന്‍ ഫ്ര​​​​ണ്ട് ഓ​​​​ഫ് ഇ​​​​ന്ത്യ’യു​​​​ടെ ചീ​​​​ഫ് ക​​​​മാ​​​​ന്‍​ഡ​​​​റാ​​​​യി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​വ​​​​ര്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ 10 ല​​​​ക്ഷം രൂ​​​​പ പ്ര​​​​തി​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

റാ​​​​ഞ്ചി ജി​​​​ല്ല​​​​യി​​​​ലെ മ​​​​ഹൂ​​​​ഗാ​​​​വ് വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാ​​​​ണ് ഇ​​​​യാ​​​​ള്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ പ​​​​ക്ക​​​​ല്‍നി​​​​ന്ന് ഒ​​​​രു ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് പി​​​​സ്റ്റ​​​​ള്‍, നാ​​​​ല് തി​​​​ര​​​​ക​​​​ള്‍, മൂ​​​​ന്ന് മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍, ല​​​​ഘു​​​​ലേ​​​​ഖ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up